സില്‍വര്‍ലൈന്‍ കേരളത്തിന്റെ വികസനത്തിന് വന്‍ കുതിപ്പുണ്ടാക്കും: മുഖ്യമന്ത്രി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Saturday, January 28, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    തൃശൂരിൽ ബൈക്ക് ലോറിയിലിടിച്ച് ഒരു മരണം

    വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറി കുട്ടി മരിച്ചു

    ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറത്ത് കൊന്ന മകൻ തൂങ്ങി മരിച്ചു; അന്വേഷണം

    മധ്യപ്രദേശില്‍ പതിനാറുകാരി ക്ലാസ് മുറിയില്‍ മരിച്ചു

    മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

    മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

    കെ പി സി സി ‘137 ചലഞ്ചിലെ’ തുകയില്‍ വ്യാപക തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    KPCC ഭാരവാഹികള്‍ക്ക് ചുമതല മാറ്റം

    ബൈക്കില്‍ പിന്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസിനുനേരെ കല്ലേറ്

    ബൈക്കില്‍ പിന്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസിനുനേരെ കല്ലേറ്

    സ്പൈറല്‍ ആകൃതിയില്‍ ആകാശത്ത് നീലപ്രകാശം; ജപ്പാനില്‍ അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ്

    സ്പൈറല്‍ ആകൃതിയില്‍ ആകാശത്ത് നീലപ്രകാശം; ജപ്പാനില്‍ അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

സില്‍വര്‍ലൈന്‍ കേരളത്തിന്റെ വികസനത്തിന് വന്‍ കുതിപ്പുണ്ടാക്കും: മുഖ്യമന്ത്രി

by newzkairali
2 months ago
കെ ഫോണ്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യം: മുഖ്യമന്ത്രി| Pinarayi Vijayan
Share on FacebookShare on TwitterShare on Whatsapp

Read Also

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നടപടിയെടുക്കണം: മുഖ്യമന്ത്രി

അമ്പലപ്പുഴ വാഹനാപകടം: മുഖ്യമന്ത്രി അനുശോചിച്ചു

നാടിന്റെ വികസനത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ തടസ്സമാകരുത്: മുഖ്യമന്ത്രി

ADVERTISEMENT

സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സില്‍വര്‍ലൈന്‍ കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ചെറുതല്ലെന്നും മുഖ്യമന്ത്രി സഭയില്‍ ഉയര്‍ത്തിക്കാട്ടി. റോജി എം ജോണിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

റോജി എം ജോണിന്റെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ ചെറുതല്ല.

ഈ പദ്ധതി മരവിപ്പിച്ചിട്ടുണ്ട് എന്നാണ് പ്രമേയവതാരകന്‍ പറയുന്നത്. ആദ്യമായി ഇത് വസ്തുതാവിരുദ്ധമാണെന്നുപറഞ്ഞുകൊള്ളട്ടെ. പദ്ധതിയുടെ ഡി.പി.ആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡി.പി.ആര്‍ റെയില്‍വേമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്. റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നുവരികയാണ്.

മേല്‍പ്പറഞ്ഞ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണ്.

നിലവില്‍ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിര്‍ത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസ്സവുമില്ല. ഭൂമി ഏറ്റെടുക്കലിന് ആധാരമായ 2013 ലെ LARR നിയമത്തിന്റെ വകുപ്പ് 11 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ നിലവില്‍ ക്രയവിക്രയം സാധ്യമാണ്. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും തടസ്സമുണ്ടാകേണ്ടതില്ല. ഭയാശങ്കകളുടെ അന്തരീക്ഷം സൃഷ്ടിച്ച് പദ്ധതിയെതന്നെ ആരംഭത്തിനു മുമ്പേ തുരങ്കം വയ്ക്കാനാണ് ചില വാര്‍ത്താനിര്‍മ്മിതികളിലൂടെ നടന്നുവരുന്നത്.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാല്‍ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തത്ക്കാലം പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പദ്ധതി നിര്‍ത്തിവച്ചിട്ടുണ്ട് എന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.

പദ്ധതിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും, സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകള്‍ എടുത്തത്. ഇത് പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: Pinarayi Vijayan
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

തൃശൂരിൽ ബൈക്ക് ലോറിയിലിടിച്ച് ഒരു മരണം
Kerala

വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറി കുട്ടി മരിച്ചു

January 27, 2023
ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറത്ത് കൊന്ന മകൻ തൂങ്ങി മരിച്ചു; അന്വേഷണം
Latest

മധ്യപ്രദേശില്‍ പതിനാറുകാരി ക്ലാസ് മുറിയില്‍ മരിച്ചു

January 27, 2023
മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു
Latest

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

January 27, 2023
കെ പി സി സി ‘137 ചലഞ്ചിലെ’ തുകയില്‍ വ്യാപക തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala

KPCC ഭാരവാഹികള്‍ക്ക് ചുമതല മാറ്റം

January 27, 2023
ബൈക്കില്‍ പിന്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസിനുനേരെ കല്ലേറ്
Kerala

ബൈക്കില്‍ പിന്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസിനുനേരെ കല്ലേറ്

January 27, 2023
സ്പൈറല്‍ ആകൃതിയില്‍ ആകാശത്ത് നീലപ്രകാശം; ജപ്പാനില്‍ അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ്
Latest

സ്പൈറല്‍ ആകൃതിയില്‍ ആകാശത്ത് നീലപ്രകാശം; ജപ്പാനില്‍ അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ്

January 27, 2023
Load More

Latest Updates

വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറി കുട്ടി മരിച്ചു

മധ്യപ്രദേശില്‍ പതിനാറുകാരി ക്ലാസ് മുറിയില്‍ മരിച്ചു

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

KPCC ഭാരവാഹികള്‍ക്ക് ചുമതല മാറ്റം

ബൈക്കില്‍ പിന്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസിനുനേരെ കല്ലേറ്

സ്പൈറല്‍ ആകൃതിയില്‍ ആകാശത്ത് നീലപ്രകാശം; ജപ്പാനില്‍ അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ്

Don't Miss

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം
Big Story

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

January 23, 2023

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ഫുൾസ്റ്റോപ്പ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറി കുട്ടി മരിച്ചു January 27, 2023
  • മധ്യപ്രദേശില്‍ പതിനാറുകാരി ക്ലാസ് മുറിയില്‍ മരിച്ചു January 27, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE