ADVERTISEMENT
ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണെന്ന് എച്ച്. സലാം എംഎൽഎയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി. സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശത്തിലുള്ള ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍, മതിലുകള്‍ മുതലായവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ദേശീയപാതാ അതോറിറ്റി അത് പുനര്‍നിര്‍മ്മിച്ച് നല്‍കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മറുപടി
നമ്മുടെ ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്.
സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശത്തിലുള്ള ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍, മതിലുകള്‍ മുതലായവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ദേശീയപാതാ അതോറിറ്റി അത് പുനര്‍നിര്‍മ്മിച്ച് നല്‍കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇപ്രകാരം ഭൂമി കൈമാറി നല്‍കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്.ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഭൂമിക്ക് സ്ഥലവില അനുവദിക്കാന്‍ കഴിയില്ലായെന്നും, എന്നാല്‍ അതിലെ കെട്ടിടങ്ങള്‍ക്കും ചമയങ്ങള്‍ക്കും മൂല്യനിര്‍ണ്ണയം നടത്തി അതിന്‍റെ 6 ശതമാനം നഷ്ടത്തുക കിഴിച്ച് നഷ്ടപരിഹാരം അനുവദിക്കുന്നതിന് കഴിയുമെന്നും ദേശീയപാതാ വികസന അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സ്കൂളുകള്‍, മെഡിക്കല്‍ കോളേജ്, സമാനസ്വഭാവമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നവിധമുള്ള നിര്‍മ്മാണങ്ങള്‍ ആവശ്യമുള്ള പക്ഷം അവ സമയബന്ധിതമായി ഏറ്റെടുത്ത് നടത്താന്‍ കഴിയുമോ എന്ന കാര്യം തദ്ദേശസ്വയംഭരണം ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് തീരുമാനിക്കുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.