നഗരത്തെ വിറപ്പിച്ച് കാട്ടുപന്നികൂട്ടത്തിന്റെ വിളയാട്ടം

വേളത്തിനടുത്ത് പള്ളിയത്ത് ടൗണിനെ വിറപ്പിച്ച് പട്ടാപ്പകല്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടം. ബുധനാഴ്ച പകലാണ് 4 കാട്ടുപന്നികള്‍ പള്ളിയത്ത് ടൗണില്‍ എത്തിയത്. ഒരു പന്നി കിഴക്കേപറമ്പത്ത് കെ.പി. ഇബ്രാഹിമിന്റെ പോപ്പുലര്‍ ട്രേഡേഴ്‌സ് സിമന്റ് കടയിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ പന്നി കടയ്ക്കുള്ളിലെ സാധനങ്ങള്‍ കുത്തിമറിച്ചിട്ടു.

ചില്ലു വാതില്‍ തകര്‍ത്ത് പുറത്തേക്ക് ഓടി. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. കടയുടമകള്‍ വനം വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപന്നി ശല്യം കൂടിയതോടെ കര്‍ഷകരും പ്രതിഷേധത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News