
വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം പുന:രാരംഭിച്ചു. തുറമുഖ വിരുദ്ധ സമരത്തെ തുടര്‍ന്ന് 113 ദിവസമായി നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ച അവസ്ഥയായിരുന്നു. സമരം അവസാനിച്ച സാഹചര്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം 80 ശതമാനം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു ലത്തീല്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തുറമുഖത്തിനെതിരായ സമരം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയില്ലെങ്കിലും പിന്നീട് നിര്‍മ്മാണം പൂര്‍ണമായും സ്തംഭിപ്പിച്ചായിരുന്നു സമരം. ഇന്നിപ്പോള്‍ 113 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് തുറമുഖത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇനി എത്രയും വേഗത്തില്‍ ആദ്യ ഘട്ട തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് വിസിലിന്റെ ലക്ഷ്യം. രാവിലെ തന്നെ കല്ലുകളുമായി ലോറികള്‍ എത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള കല്ലുകള്‍ 2 ദിവസത്തിനുള്ളില്‍ എത്തും. ബാര്‍ജ്ജ് പ്രവര്‍ത്തനവും നാളെ മുതല്‍ ആദംഭിക്കും.
നിലവില്‍ 2960 മീറ്റര്‍ നീളമുള്ള ബ്രേക്ക്വാട്ടറില്‍ 1400 മീറ്ററിന്റെ പണി പൂര്‍ത്തിയായി. ബര്‍ത്ത് നിര്‍മാണത്തിന് ആവശ്യമായ പൈലിങും പൂര്‍ത്തിയായിട്ടുണ്ട്. 1700 മീറ്റര്‍ പോര്‍ട്ട് അപ്രോച്ച് റോഡില്‍ 600 മീറ്റര്‍ പൂര്‍ത്തിയായി. പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിംഗ് സ്റ്റാന്‍ഡുകളും പൂര്‍ത്തിയായിട്ടുണ്ട്. പോര്‍ട്ട് അപ്രോച്ച് റോഡിന്റെ ഭാഗമായ 2 പാലങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. പുരയിടം നിര്‍മാണത്തിനുള്ള 60 ശതമാനം നികത്തലാണ് ഇതുവരെ പൂര്‍ത്തിയായത്. ഗേറ്റ് കോംപ്ലക്സ്, പോര്‍ട്ട് സബ്സ്റ്റേഷന്‍ 33kv/11kv, വര്‍ക്ക്ഷോപ്പ് കെട്ടിടം ഉദ്ഘാടനത്തിനായി തയ്യാറെടുക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here