ADVERTISEMENT
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽകൃത്രിമം നടന്നു എന്നാരോപിച്ച് ആത്മഹത്യാ ഭീഷണിയുമായി കോൺഗ്രസ് സ്ഥാനാർത്ഥി. ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട ഭാരത് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങാൻ ശ്രമിച്ച സോളങ്കിയെ പ്രവർത്തകർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
അതേസമയം, ഗുജറാത്തില്‍ 7-ാം തവണയും തുടര്‍ഭരണണുറപ്പിച്ച് ബിജെപി. 150ലധികം സീറ്റിന്‍റെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയം. എന്നാൽ ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കാണാനായത്. 20 സീറ്റുകള്‍ പോലും നേടാനാകാതെയാണ് കോണ്‍ഗ്രസിന്‍റെ തകര്‍ച്ച. ആറോളം സീറ്റുകള്‍ ഉറപ്പിച്ച് ആംആദ്മിയും ഗുജറാത്തില്‍ വരവറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.