ADVERTISEMENT
കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ മുന്‍ ബാങ്ക് മാനേജര്‍ എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. വാദം പൂര്‍ത്തിയായ കേസില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ജില്ലാ
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ പ്രതിയായ റിജില്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റിജില്‍ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലത്തെ pnb ശാഖയിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. റിജിലിനായി തെരച്ചില്‍ നടത്തുന്ന പോലീസ് തെളിവ് ശേഖരണവും തുടരുകയാണ്.
കോഴിക്കോട് കോര്‍പ്പറേഷന്റെതടക്കം 17 അക്കൗണ്ടുകളില്‍ നിന്നായി 21.29 കോടി രൂപ തിരിമറി നടത്തിയതായി വ്യക്തമായിട്ടുണ്ട്. റിജിലിന്റെ അക്കൗണ്ടില്‍ പണമില്ല. തട്ടിച്ച കോടികള്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിനടക്കം ചെലവഴിച്ചതായാണ് വിവരം. നഷ്ടമായതില്‍ 10 കോടിയിലധികം രൂപ കോഴിക്കോട് കോര്‍പ്പറേഷന്റേതാണ്. 9 സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലും ക്രമക്കേട് നടത്തിയതായി തെളിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.