ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും അധികാരത്തിലേക്ക്

ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും അധികാരത്തിലേക്ക്. ഡിസംബര്‍ 12ന് സത്യപ്രതിജ്ഞ ചെയ്യും.അതേസമയം, ഹിമാചലില്‍ ഓപ്പറേഷന്‍ താമര ഭയന്ന് കോണ്‍ഗ്രസ് നേതാക്കളെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയേക്കും.

182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് ശക്തമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് ബിജെപി. അതിനിടെ ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയാകും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.

അതേസമയം, ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിന്റെ പത്‌നിയുമായ പ്രതിഭ സിംഗിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.ജയിച്ചവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും, ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നും ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ വീര്‍ഭദ്ര സിംഗ് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമായി കോണ്‍ഗ്രസ് രംഗത്ത് വരുമ്പോള്‍ ഓപ്പറേഷന്‍ താമരയ ഉള്‍പ്പെടെയുള്ള അണിയറ നീക്കങ്ങളുമായി ബിജെപി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ വിജയിച്ച എംഎല്‍എമാരെ ഉള്‍പ്പെടെ രാജസ്ഥാനിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News