ദില്ലി: സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിൻ്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മെയിൻപൂരിൽ ഡിപിംൾ യാദവിന് വിജയം. മുലായത്തിൻ്റെ മരുമകളും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിൻ്റെ മരുമകളുമാണ് ഡിംപിൾ.

ബീഹാറിൽ ഉപതെരഞ്ഞെടുപ്പ് കുർഹാനിയിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയല്ല ജെഡിയു സ്ഥാനാർത്ഥി പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി കേദാർ ഗുപ്തയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢിലെ ഭാനുപ്രതാപൂരിൽ സീറ്റ് ഭരണകക്ഷി നിലനിർത്തി.കോൺഗ്രസിൻ്റെ സാവിത്രി മനോജ് മാണ്ഡവിയാണ് വിജയിച്ചത്.ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം യുപി, ബിഹാർ, രാജസ്ഥാൻ, ഛത്തീസ്ഗഢ് ,ഒഡീഷ തുടങ്ങി 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും ഒരു ലോകസഭ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News