റാഞ്ചിയിലും ജയ്പൂരിലും വെച്ചു നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് ടീമിന്റെ നായകന്‍. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് പരിശീലകന്‍. ഡിസംബര്‍ പതിമൂന്നാം തീയതി ജാര്‍ഖണ്ഡിന് എതിരെയാണ് ആദ്യ മത്സരം. രണ്ടാം മത്സരം രാജസ്ഥാന് എതിരെയും. ഛത്തീസ്ഗണ്ഡ്, ഗോവ, സര്‍വീസസ്, കര്‍ണാടക, പുതുച്ചേരി എന്നീ ടീമുകള്‍ക്കെതിരെ ആണ് കേരളത്തിന്റെ മറ്റു മത്സരങ്ങള്‍. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ്് (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, സച്ചിന്‍ ബേബി, കൃഷ്ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, നിധീഷ് എം ഡി, ജലജ് സക്‌സേന, ഫനൂസ് എഫ്, ബേസില്‍ എന്‍ പി, സച്ചിന്‍ എസ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി (ഫിറ്റ്നസ്) എന്നിവരാണ് ടീമംഗങ്ങള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here