കോണ്‍ഗ്രസ്, ബിജെപി ആസ്ഥാനങ്ങളില്‍ വിജയാരവങ്ങള്‍

കോണ്‍ഗ്രസ് ആസ്ഥാനത്തും ബിജെപി ആസ്ഥാനത്തും വിജയാരവങ്ങള്‍. ഹിമാചലില്‍ ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസ് വിജയത്തില്‍ എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ഗുജറാത്തിലെ ചരിത്ര ഭൂരിപക്ഷമാണ് ബിജെപി ആസ്ഥാനത്തെ പ്രവര്‍ത്തകരുടെ ആഘോഷങ്ങള്‍ക്ക് പിന്നില്‍.അതേസമയം വിജയത്തില്‍ കോണ്‍ഗ്രസ് ബിജെപി നേതൃത്വങ്ങള്‍ പ്രതികരിച്ചു. ഗുജറാത്തിലേത് വര്‍ഗ്ഗീയതയുടെ
വിജയമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടുന്ന സമയമായെന്നും പിബി അറിയിച്ചു.

രാവിലെ മുതല്‍ നിര്‍ജീവമായിക്കിടന്ന കോണ്‍ഗ്രസ് ആസ്ഥാനമാണ് ഉച്ചയോടെ ഹിമാചല്‍ ലീഡ് നില പാര്‍ട്ടിക്ക് അനുകൂലമായപ്പോള്‍ ജീവന്‍ വച്ചത്. ലീഡ് നില ഉയര്‍ന്നത്തോടെ പ്രവര്‍ത്തകര്‍ ആഘോഷങ്ങളിലേക്ക് കടന്നു. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തിയത്. പ്രവര്‍ത്തകരുടെ ജയ് വിളികളില്‍ രാഹുല്‍ ഗാന്ധിയുടെ പേര് മാത്രം.

ഗുജറാത്തില്‍ നേടിയ മൃഗീയ ഭൂരിപക്ഷമാണ് ബിജെപി ആസ്ഥാനത്ത് പിറന്ന ആഘോഷങ്ങള്‍ക്ക് പിന്നില്‍. കോണ്‍ഗ്രസിനെ തറപറ്റിച്ചതിന്റെ വീറും പ്രവര്‍ത്തകര്‍ കാണിച്ചു. പ്രധാനമന്ത്രി നരേന്ദമോദിക്ക് ജയ് വിളിച്ചും, മധുരങ്ങള്‍ വിതരണം ചെയ്തും താളവാദ്യങ്ങളും അകംപടിയില്‍ നൃത്തം ചവിട്ടിയുമാണ് പ്രവര്‍ത്തകര്‍ വിജയം പങ്കിട്ടത്.

ഗുജറാത്ത് മോഡല്‍ വികസനത്തിനും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും കിട്ടിയ അംഗീകാരമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. ഹിമാചലിലെ കോണ്‍ഗ്രസിന്റെ വിജയം കൂട്ടായ്മയുടെ ഫലമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ഹിമാചല്‍ പി സി സി അധ്യക്ഷ പ്രതിഭാ സിങ് വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു.തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാഠം ഉള്‍ക്കൊണ്ട് ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പരാമര്‍ശിച്ചു. ഗുജറാത്തില്‍ ചരിത്രത്തിലില്ലാത തോല്‍വിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ആ ക്ഷീണം ഹിമാചല്‍ഫലത്തിലൂടെ തല്‍ക്കാലം മറികടക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here