കെ.ടി.യു വി സിയായി സിസാ തോമസിനെ നിയമിച്ചത് ശരിവച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍

സാങ്കേതിക സര്‍വ്വകലാശാല വി സിയായി സിസാ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ് നിയമാനുസൃതമല്ലാത്തതിനാല്‍ റദ്ദാക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെടുന്നു. സിസാ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ചട്ടം ലംഘിച്ചുവെന്ന വാദത്തില്‍ ഉറച്ചാണ് അപ്പീല്‍.

സാങ്കേതിക സര്‍വ്വകലാശാല വി സി യായി സിസാ തോമസിനെ നിയമിച്ച ചാന്‍സലറായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റ് സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഒപ്പം നിയമനം ശരിക്കുകയും ചെയ്തു. ഈ ഉത്തരവ് നിയമാനുസൃതമല്ലെന്നും റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെടുന്നു.

നിയമനം ചട്ടം ലംഘിച്ചാണെന്ന വാദത്തില്‍ ഉറച്ചു നിന്നാണ് അപ്പീല്‍. കെ.ടി.യു ആക്റ്റിന്റെ ലംഘനം നിയമനത്തില്‍ നടന്നു. മറ്റേതെങ്കിലും വി സി ക്കോ, കെ ടി യു വിന്റെ പ്രൊ വി സി ക്കോ ആയിരുന്നു പകരം ചുമതല നല്‍കേണ്ടിയിരുന്നത്. മാത്രവുമല്ല സര്‍ക്കാരുമായി ഒരു കൂടിയാലോചനയും നടത്താന്‍ ചാന്‍സലര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യങ്ങളൊന്നും സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ല.

കെ.ടി.യു വി സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ചാന്‍സലറുടെ നിയമപരമല്ലാത്ത നടപടിയെ സിംഗിള്‍ ബഞ്ച് ശരിവക്കുകയായിരുന്നു. നിയമാനുസൃതമല്ലാത്ത സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി സിസാ തോമസിനെ ചുമതലയില്‍ നിന്നും നീക്കാന്‍ ഉത്തരവിടണമെന്ന് അപ്പീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഡിവിഷന്‍ ബഞ്ച് പിന്നീട് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News