5 കമ്പനികൾക്ക് 13 കോടി പിഴ ചുമത്തി പരിസ്ഥിതി മന്ത്രാലയം

പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന വകുപ്പ് വിവിധ ഘട്ടങ്ങളിലായി 13 കോടി രൂപ പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കി. 13 കോടിയുടെ പിഴ ചുമത്തി.ഡോ വി ശിവദാസൻ എംപിയുടെ ചോദ്യത്തിനാണ് വകുപ്പിൻ്റെ മറുപടി.

കഴിഞ്ഞ അഞ്ചു വർഷമായി 2021 ജൂലൈ 07 ന് പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് അഞ്ച് വ്യവസായങ്ങൾക്ക് മന്ത്രാലയം 101.8 ലക്ഷം രൂപ പിഴ ചുമത്തി. മൂന്ന് സന്ദർഭങ്ങളിലായി 12.63 കോടി രൂപ പാരിസ്ഥിതിക നഷ്ടപരിഹാരം ചുമത്തിയിട്ടുണ്ട് എന്നാണ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകിയത്

ഒരുതവണ വകുപ്പിന് പഞ്ചാബ് ഹൈക്കോടതി തന്നെ പിഴ ചുമത്തിയതായും മന്ത്രാലയം അറിയിച്ചു. എന്നാൽ ഈ കമ്പനികളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. കമ്പനികൾ നഷ്ടപരിഹാരം നല്കിയോ എന്നും മറുപടിയിൽ വെളിപ്പെടുത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News