ADVERTISEMENT
വനാതിര്‍ത്തികളിലെ ബഫര്‍സോണ്‍ ആശങ്കകള്‍ മറികടക്കാന്‍ നിയമം കൊണ്ടുവരുമോ എന്ന ചോദ്യത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറി. ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കയറിയിച്ച് നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ ബഫര്‍സോണ്‍ ഉത്തരവില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയം സ്ുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ജോണ്‍ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ മറുപടി നല്‍കി.
ജഡ്ജിമാരുടെ നിയമനം കൂടിയാലോചനക്ക് ശേഷം
ജഡ്ജിമാരുടെ നിയമനം കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഭരണഘടനാ സ്ഥാപനങ്ങളിലെ കൂടിയാലോചനക്ക് ശേഷമാണ് തീരുമാനമെടുക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊളീജിയം നല്‍കുന്ന ശുപാര്‍ശ പ്രകാരമാണ് ജഡ്ജിമാരുടെ നിയമനമെന്നും കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു മപറഞ്ഞു. ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നതില്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നു എന്ന രാജ്യസഭയിലെ ജോണ്‍ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് മറുപടി. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ 256 കൊളീജിയം ശുപാര്‍ശകള്‍ സര്‍ക്കാര്‍ തിരിച്ചയച്ചെന്നും 146 ഹൈക്കോടതി ജഡ്ജിമാരുടെ ശുപാര്‍ശകള്‍ പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.