ADVERTISEMENT
ചലച്ചിത്ര പ്രേമികളെ വരവേൽക്കാനൊരുങ്ങി തിരുവനന്തപുരം നഗരം.നാളെ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്കുള്ള ഒരുക്കങ്ങളെല്ലാം ഇന്ന് പൂര്‍ത്തിയായി. പ്രധാന വേദിയായ വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ ഉള്‍പ്പടെ 14 പ്രദർശനശാലകളിലാണ് ഡിസംബർ 9 മുതൽ 16 വരെയുള്ള ഒരാഴ്ച്ചക്കാലം ചലച്ചിത്രമേള അരങ്ങേറുന്നത്.
ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലെത്തുന്ന അഭയാർഥികളായ പെൺകുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ‘ടോറി ആൻഡ് ലോകിത’യാണ് മേളയുടെ ഉദ്ഘാടന ചിത്രം.2500 പേര്‍ക്ക് ഇരിക്കാവുന്ന മേളയുടെ ഏറ്റവും വലിയ പ്രദർശന വേദിയായ നിശാഗന്ധി ഓപ്പണ്‍ തിയറ്ററിൽ നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം നിശാഗന്ധി തീയേറ്ററിൽ ടോറി ആൻഡ് ലോകിത പ്രദർശിപ്പിക്കും.ടോറിയും ലോകിതയും അഭയാർഥി ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.
കാൻ മേളയിൽ പുരസ്കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്.അറുപതില്‍പ്പരം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും ഈ മേള സാക്ഷ്യം വഹിക്കും.മേളയില്‍ 70ല്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുക.മേളയുടെ ഭാഗമായി ഒട്ടനവധി കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും.
Get real time update about this post categories directly on your device, subscribe now.