ADVERTISEMENT
ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്ന് ബാല. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ അഭിനയിച്ച നടന്‍ ബാലയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ റിലീസിന് താരങ്ങള്‍ ഒരുമിച്ച് തിയറ്ററിലെത്തിയിരുന്നുവെന്നും ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നുവെന്നും ബാല പറയുന്നു.
എന്നാല്‍ അഭിനയിച്ചവര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കാതെ ഉണ്ണി മുകുന്ദന്‍ പറ്റിക്കുകയായിരുന്നുവെന്നാണ് ബാലയുടെ ആരോപണം. അതേ സമയം ചിത്രത്തില്‍ അഭിനയിച്ച നടിമാര്‍ക്ക് കൃത്യമായി പ്രതിഫലം നല്‍കിയെന്നും ബാല പറഞ്ഞു. സംവിധായകന്‍ അടക്കമുള്ളവരെ പറ്റിച്ചെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാല വെളിപ്പെടുത്തുന്നത്.
ഉണ്ണി മുകുന്ദന്‍, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ചെയ്യാത്ത തരത്തില്‍ കോമഡി റോളുമായിട്ടാണ് സ്വന്തം ശബ്ദത്തില്‍ ബാല സിനിമയിലെത്തിയത്. മാത്രമല്ല ആരാധകരില്‍ നിന്നും ഗംഭീര പ്രതികരണം നേടിയെടുക്കുന്നതിനിടയിലാണ് ബാലയുടെ തുറന്ന് പറച്ചില്‍ സിനിമ മേഖലയെ ഞെട്ടിച്ചിരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ച് പരാതി നല്‍കിയിരിക്കയാണ് ബാല. ബാലയുടെ ആരോപണത്തോട് ഉണ്ണിമുകുന്ദന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.