പാലായില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പൂവരണി കൊഴുവനാല്‍ റോഡില്‍ വൈകീട്ട് ഏഴു മണിയോടെയായിരുന്നു അപകടം.
പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല.ഫയര്‍ ഫോഴ്സ് എത്തി അര മണിക്കൂറോളം ശ്രമിച്ചാണ് തീ അണച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസവും നേരിട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here