ലിംഗതുല്ല്യതക്കു വേണ്ടിയുള്ള സർക്കാർ നടപടികളുടെ ഭാഗമാമായി ‘ഹി’ (He)ക്ക് ഒപ്പം ‘ഷി’ (She )’ കൂടി ഉള്‍പ്പെടുത്തി നിയമമ ഭേദഗതി ഭേദഗതി വരുത്തിയിരിക്കുകയാണ് കേരള നിയമസഭ.വിരമിക്കല്‍ പ്രായം നിജപ്പെടുത്തുന്ന കേരള ഹൈക്കോടതി സര്‍വീസസ് ഭേദഗതി ബില്ലിലാണ് ഷി എന്ന പദം പുതിയതായി ചേർത്തിരിക്കുന്നത്.
ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്തിയ നിയമ ഭേദഗതിയിലൂടെ ‘he’ എന്ന വാക്കിന് മുന്‍പായി ‘she’ എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് ‘she or he’ എന്നാക്കി. മാറ്റം ഒരു വാക്കില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഭേദഗതി സമൂഹത്തിനുള്ള സന്ദേശമാണെന്നും നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി.
നിലവിലുള്ള ‘ജനറല്‍ ക്ലോസസ് ആക്ട്’ പ്രകാരം ‘he’ എന്ന് മാത്രം ഉപയോഗിച്ചാല്‍ അതില്‍ പുരുഷനും സ്ത്രീയും ഉള്‍പ്പെടുന്നുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ സമീപനത്തിന്റെ ഭാഗമായിട്ടാണ് നിയമത്തിലും ഈ ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് പറഞ്ഞു.മുമ്പുണ്ടായിരുന്ന നിയമപ്രകാരം ജീവനക്കാരുടെ വിരമിക്കൽ പരാമർശിക്കുന്ന വകുപ്പില്‍ ‘ഹി’ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here