‘ജയ ജയ ജയ ജയ ഹേ’ ഡിസംബറിൽ ഒടിടിയിലേക്ക്

വിപിൻ ദാസ് സംവിധാനം ചെയ്ത തീയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടരുന്ന ‘ജയ ജയ ജയ ജയ ഹേ’ ഉടൻ ഒടിടിയിൽ ഉടൻ പ്രദർശത്തിനെത്തും. ഓൺലൈൻ പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.ഈ വർഷം ഡിസംബറിൽ ചിത്രം ഒടിടിയിൽ എത്തുമെന്നതാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇതുവരെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിൻ്റെ തീയേറ്റർ റിലീസ് ഒക്ടോബർ 28നായിരുന്നു.സമൂഹം ചർച്ച ചെയ്യന്നെടേണ്ട വിഷയങ്ങളെളെ ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടി ചാലിച്ചാണ് ഒരുക്കിയത്. പ്രക്ഷേകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ഇപ്പോഴും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News