ADVERTISEMENT
ചലച്ചിത്രമേളയിലേക്ക് വരുന്നവർക്ക് ഇനി യാത്ര ചെയ്യാനുള്ള ടെൻഷൻ വേണ്ട. ഒരു വേദിയിൽനിന്ന് മറ്റൊരു വേദിയിലേക്ക് പോകാനുള്ള എല്ലാ സൗകര്യവും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്.
സിറ്റി സർക്കുലർ ബസ്സുകൾ ഓടുന്ന റൂട്ടുകളിലാണ് വേദികളെല്ലാം സ്ഥിതി ചെയ്യുന്നത് എന്നതാണ് മേള കൂടാൻ വരുന്നവർക്ക് അനുഗ്രഹമാകുക. ഫെസ്റ്റിവൽ സമയമായ രാവിലെ 9 മുതൽ രാത്രി 10 വരെ ഈ റൂട്ടുകളിൽ സിറ്റി സർക്കുലർ സർവീസുകൾ നിരന്തരമുണ്ടാകും.
ഒരു ട്രിപ്പിന് പത്ത് രൂപയാണ് ചാർജ്. യാത്രക്കാർ മുപ്പത് രൂപയുടെ ‘ടുഡേ ടിക്കറ്റ്’ എടുത്താൽ തിയേറ്ററുകളിൽ നിന്ന് തിയേറ്ററുകളിലേക്ക് എത്രവേണമെങ്കിലും യാത്രചെയ്യാം. 50 രൂപയുടെ ‘ഗുഡ് ഡേ’ ടിക്കറ്റ് എടുത്താൽ സിറ്റി സർക്കുലർ ബസുകളിൽ ഇരുപത്തിനാലുമണിക്കൂറും എങ്ങോട്ടുവേണമെങ്കിലും യാത്രചെയ്യാം.
100 രൂപയുടെ കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് വാങ്ങുന്നവർക്ക് സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകളിൽ യാത്ര ചെയ്യാം. രാത്രിസമയങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇലക്ട്രിക്ക് ബസുകളും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. ഇവയുടെ സമയവിവരങ്ങൾ തിയേറ്ററുകൾ പ്രദർശിപ്പിക്കും
Get real time update about this post categories directly on your device, subscribe now.