വിവാഹാഘോഷത്തിനിടെ തീപിടിത്തം; 2 കുട്ടികൾ ഉൾപ്പെടെ 4 മരണം

രാജസ്ഥാനിലെ ജോധ്പൂരിൽ വിവാഹാഘോഷത്തിനിടെ തീപിടിത്തം. അപകടത്തിൽ 2 കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിക്കുകയും സ്ത്രീകളും കുട്ടികളും അടക്കം 60 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പൊള്ളലേറ്റവരിൽ 42 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത അറിയിച്ചു.

ഇവർ എം ജി എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പരുക്കേറ്റവരെ ഇന്ന് വൈകുന്നേരം ആശുപത്രിയിലെത്തി സന്ദർശിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News