ഐഎഫ്എഫ്കെ: ഉദ്ഘാടന ദിവസം 10 ചിത്രങ്ങൾ; മത്സര വിഭാഗത്തിലെ പ്രദർശനം നാളെ മുതൽ

ഇരുപത്തിയേഴാം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിവസമായ ഇന്ന് ലോക സിനിമ വിഭാഗത്തിൽ നിന്നുള്ള പത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും.1960 കളുടെ അവസാനഘട്ടത്തില്‍ ഇറ്റലിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കഥ പറയുന്ന ‘ലോര്‍ഡ് ഓഫ് ദി ആന്റ്‌സ്’ ആണ് ആദ്യം പ്രദർശിപ്പിക്കുന്ന ചിത്രം. ചിത്രത്തിൻ്റെ ഇന്ന് രാവിലെ 10 മണിക്ക് പ്രദര്‍ശനം ആരംഭിച്ചു.

ടാഗോർ, കൈരളി, കലാഭവൻ, നിള, ശ്രീ, എന്നിവിടങ്ങളിൽ രണ്ട് പ്രദർശനങ്ങൾ വീതമാണ് ഇന്ന് ഉണ്ടാകുക.മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദർശനം നാളെ മുതൽ ആരംഭിക്കും.

70 രാജ്യങ്ങളിൽ നിന്നുമായി 186 ചിത്രങ്ങളാണ് ഈ വർഷം മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.13500ലേറെ പ്രതിനിധികളാണ് ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ചിത്രങ്ങൾ കാണാനുള്ള ക്യൂവിലെ തിരക്ക് ഒഴിവാക്കാൻ പ്രതിനിധികൾക്ക് ബുക്കിംഗ് സംവിധാനവും ഇക്കുറിയും ഒരുക്കിയിട്ടുണ്ട്.ഒരു ദിവസം ഒരാൾക്ക് മൂന്ന് ചിത്രങ്ങളാണ് ബുക്ക് ചെയ്യാനാവുക. IFFK ആപ്പ് ഉപയോഗിച്ചോ, www.iffk.inൽ ലോഗിൻ ചെയ്തോ 24 മണിക്കൂർ മുൻപ് ബുക്ക് ചെയ്യാം.

ഓൺലൈൻ വഴി ബുക്ക് ചെയ്യാർ കഴിയാത്തവർക്ക് ടാഗോർ, കൈരളി, ഏരീസ് പ്ലക്സ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്കും ചലച്ചിത്ര അക്കാദമി ഒരുക്കിയിട്ടുണ്ട്.

ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3:30 ന് നിശാഗന്ധി ഓപ്പൺ തീയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.2500 പേരെ ഉൾക്കൊള്ളുന്ന ഏറ്റവും വലിയ പ്രദർശന വേദിയായ നിശാഗന്ധിയിൽ ഉദ്ഘാടന ചിത്രമായി ‘ടോറി ആൻ്റ് ലോകിത’ പ്രദർശിപ്പിക്കും.

ആഫ്രിക്കയിൽ നിന്നും ബൽജിയത്തിലേക്കുള്ള മനുഷ്യക്കടത്താണ് ചിത്രത്തിൻ്റെ പ്രമേയം. സിനിമയുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് ഐഎഫ്എഫ്കെയിലേത്. 60 ൽ അധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശന വേദി എന്ന പ്രത്യേകതയും ഈ വർഷത്തെ മേളക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News