ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിന മത്സരവിജയം ഇന്ത്യക്ക് കയ്യകലത്തില്‍ നഷ്ടമായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഡിസംബര്‍ 14 ന് തുടങ്ങാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ ഉണ്ടാകില്ല എന്ന വാര്‍ത്തകള്‍ വരുന്നത്. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏക ദിന മത്സരത്തില്‍ അനാമുള്‍ ഹഖിന്‍റെ ക്യാച്ച് കയ്യിലൊതുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് വിശ്രമം നല്കുന്നതിനാണ് ടീം ലൈനപ്പില്‍ മാറ്റം വരുത്തുന്നത്. നവംബര്‍ 9 ന് നടക്കാനിരിക്കുന്ന മൂന്നാമത് ഏക ദിനത്തിലും താരം കളിക്കില്ല എന്ന് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് ഉറപ്പിച് കഴിഞ്ഞു. കഴിഞ്ഞ രണ്ടാം ഏകദിനത്തില്‍ കൈകള്‍ക്ക് പരിക്കേറ്റിട്ടും അതൊന്നും വക വെക്കാതെ ഒന്‍പതാമനായി ബാറ്റിങ്ങിനിറങ്ങി രോഹിത് ശര്‍മ ടീമിനു വേണ്ടി 28 ബോളില്‍ 51 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു.
ടെസ്റ്റ് മത്സരത്തിനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇറങ്ങാന്‍ കഴിയില്ലെങ്കില്‍ പകരക്കാരനെ കണ്ടെത്താന്‍ ആണ് സെലക്ടേര്‍സിന്‍റെ തീരുമാനം. മികച്ച ഫോമിലുള്ള ഇന്ത്യ എ ടീം ക്യാപറ്റന്‍ അഭിമന്യു ഈശ്വറാവും രോഹിത് ശര്‍മ്മയ്ക്ക് പകരം വരിക. ബംഗ്ലാദേശ് എ ക്ക് എതിരെയുള്ള പരിശീലന ടെസ്റ്റ് മത്സരത്തില്‍ മിന്നുന്ന പ്രകടനം ആണ് താരം കാഴ്ച വച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു അഭിമന്യു. ഇന്ത്യ എ ടീം താരം മുകേഷ് കുമാറും ടീമില്‍ ഉണ്ടാകും. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം ഉമ്രാൻ മാലിക് ആവും ഇറങ്ങുക. രവീന്ദ്ര ജഡേജ പരിക്കില്‍ നിന്ന് മുക്തനായത് ടീമിന് ആസ്വാസകരമാണ്.അക്സര്‍ പട്ടേല്‍, സൗരഭ് കുമാര്‍, സൂര്യ കുമാര്‍ യാദവ് എന്നിവരും ടീമിലുള്‍പ്പെടും.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.