ADVERTISEMENT
2018 ഡിസംബർ 12 ന് ചേർന്ന കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ നൽകണം എന്ന ഹർജി സുപ്രീംകോടതി തള്ളി.അജണ്ടയുടെ പകർപ്പ് , പ്രമേയത്തിന്റെ പകർപ്പ് , കൊളീജിയത്തിന്റെ തീരുമാനത്തിന്റെ പകർപ്പ് എന്നിവ ആവശ്യപ്പെട്ടായിരുന്നു ഹർജി.വിവരാവകശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ കോടതി ഹർജിയാണ് തള്ളിയത്
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം, സ്ഥിരനിയമനം, സുപ്രീംകോടതിയിലേക്കുള്ള സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട് സർക്കാരിന് നൽകുന്ന കൊളീജിയം ശുപാർശകളും യോഗ തീരുമാനങ്ങളും പരസ്യപ്പെടുത്താൻ2017 ഒക്ടോബർ 3ന് ചേർന്ന സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചിരുന്നു.
എന്നാൽ, 2018 ഡിസംബർ 12ന് കൊളീജിയം യോഗം ചേർന്ന് ചില തീരുമാനങ്ങളെടുത്തതായി അറിയിച്ചെങ്കിലും അത് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് യോഗത്തിൻ്റെ വിശദാംശങ്ങര നൽകണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
Get real time update about this post categories directly on your device, subscribe now.