ADVERTISEMENT
സാബു ജേക്കബ് നിരന്തരം അപമാനിക്കാൻ ശ്രമിച്ചുവെന്ന് പിവി ശ്രീനിജൻ എംഎൽഎ മാധ്യമങ്ങളോട്. എല്ലാ സാമൂഹിക മാധ്യമങ്ങളിലും തന്നെ അധിക്ഷേപിച്ചുവെന്നും നിരന്തരമായി എന്നെ അപമാനിച്ചുവെന്നും പി വി ശ്രീനിജൻ പറഞ്ഞു. ”വിളിച്ചു വരുത്തിയ ശേഷം എന്നെ അപമാനിച്ചു. എൻ്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് കേസെടുത്തത്. നിയമപരമായ പരിരക്ഷക്കായാണ് പൊലീസിനെ സമീപിച്ചത്”, അദ്ദേഹം പറഞ്ഞു. സാബു ജേക്കബിൻ്റെ ആഹ്വാന പ്രകാരമാണ് പഞ്ചായത്ത് അംഗങ്ങൾ തന്നെ ബഹിഷ്കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവേദിയില്‍ ജാതീയ അധിക്ഷേപം നടത്തിയെന്ന എംഎല്‍എ യുടെ പരാതിയിൽ സാബു ജേക്കബിനെതിരെ കേസെടുത്തിരുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ജേക്കബിനെതിരെയും പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷി ഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എം.എൽ.എയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ച കാരണം ചൂണ്ടിക്കാട്ടി എം.എൽ.എ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.