പ്ലസ് ടൂ വിദ്യാർത്ഥിനി എം.ബി.ബി.എസ് ക്ലാസ്സിലിരുന്ന സംഭവം; വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്

പ്ലസ് ടൂ വിദ്യാർത്ഥിനി എം.ബി.ബി.എസ് ക്ലാസ്സിലിരുന്ന സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ കെ.ജി സജിത്കുമാർ. ക്‌ളാസ് തുടങ്ങാനുള്ള ധൃതിയിൽ കുട്ടി കയറിയിരുന്നതാകാമെന്ന് സജിത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് ദിവസം കുട്ടി ക്ലാസ്സിലിരുന്നുവെന്നാണ് കരുതുന്നത്. 245 കുട്ടികളാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. സാധാരണ അഡ്മിറ്റ് കാർഡ് വഴിയാണ് കുട്ടികളെ ക്‌ളാസിൽ പ്രവേശിപ്പിക്കാറുള്ളത്. അന്നേ ദിവസം ക്ലാസ് തുടങ്ങാനുള്ള ധൃതിയിൽ കുട്ടികളെ ഒരുമിച്ച് പ്രവേശിപ്പിച്ചതാണ് കുഴപ്പമുണ്ടാകാൻ കാരണം. സംഭവം അറിഞ്ഞയുടനെ പോലീസിനെ സമീപിച്ചെന്നും കോഴ്സ് കോർഡിനേറ്ററിൽ നിന്ന് വിശദീകരണം തേടിയെന്നും സജിത്കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here