ADVERTISEMENT
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാന പാർട്ടി സംഘടനാ തലത്തിൽ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ.ദേശീയ നേതാക്കൾ പ്രചരണത്തിന് എത്തിയെങ്കിലും സംസ്‌ഥാന ഘടകത്തിനായിരു തെരഞ്ഞെടുപ്പിൻ്റെ പ്രചരണം നയിച്ചത്. ഇതിനാൽ സംസ്‌ഥാന അധ്യക്ഷൻ ജഗദീഷ് താക്കൂർ അടക്കമുള്ളവർ സ്‌ഥാനം ഒഴിഞ്ഞേക്കും എന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
പണവും മദ്യവും ഒഴുക്കിയാണ് ബിജെപി വമ്പൻ വിജയം നേടിയതെന്ന് മഹാരാഷ്‌ട്രയിലെ പിസിസി പ്രസിഡണ്ട് നാനാ പാട്ടൊള ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ പൊതുവികാരമല്ല ഗുജറാത്തിൽ കണ്ടതെന്നായിരുന്നു ഗുജറാത്തിലെ കോൺസ്റ്റിൻ്റെ പരാജയത്തെ എൻസിപി അധ്യക്ഷൻ ശരത് പവാർ വിലയിരുത്തിയത്.
ഗുജറാത്തിൽ ചരിത്രവിജയം നേടി എഴാം തവണയും അധികാരം നിലനിർത്തിയ എത്തിയ ബിജെപി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്‌ച ഉച്ചക്ക് ഭൂപേന്ദ്രഭായ് പട്ടേൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. മന്ത്രിസഭയിൽ ആരൊക്കെ എന്ന കാര്യത്തിലാണ് ജനി വ്യക്തത വരാനുള്ളത്.
Get real time update about this post categories directly on your device, subscribe now.