ADVERTISEMENT
ഏകീകൃത സിവിൽ കോഡിനായും 1991ലെ ആരാധനാലയ നിയമം പിൻവലിക്കാനുമുള്ള സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, ഉപനേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ, വിപ്പ് ഡോ. വി. ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ. എ. റഹീം എന്നിവരാണ് ചട്ടം 67 പ്രകാരം ഈ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ അനുവദിക്കരുത് എന്ന് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനോട് ആവശ്യപ്പെട്ടത്.
ഇതിനു മുൻപും ഇതേ ബില്ലുകൾ സഭാ നടപടികളുടെ ഭാഗമാക്കിയപ്പോൾ സിപിഐഎം ശക്തമായ പ്രതിഷേധം ഉയർത്തിയതിന്റെ ഫലമായി സ്വകാര്യബിൽ അവതരണത്തിൽ നിന്നും ബിജെപി എംപിമാർ പിന്മാറിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.