ADVERTISEMENT
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം കക്ഷി രാഷ്ട്രീവത്ക്കരിക്കേണ്ടതല്ലെന്നും പ്രതിപക്ഷത്തിന്റെ നിലപാട് മയക്കുമരുന്ന് ഉപയോഗത്തെ സഹായിക്കുന്നതരത്തിലായിപ്പോയെന്നും മന്ത്രി എം ബി രാജേഷ്.
”ലഹരിക്കെതിരായ പോരാട്ടത്തിലാണ് കേരളം. ജനകീയ ഐക്യമാണ് ഇതിൻ്റെ കരുത്ത്. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം ഇത്തരം പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ എന്നാണ് സർക്കാർ കരുതിയത്. പക്ഷെ സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിച്ചത്”, മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിൻ്റെ സമീപനം അമ്പരപ്പിക്കുന്നതാണെന്നും യോജിപ്പിനെയും ഐക്യത്തെയും ദുർബലപ്പെടുത്ത സമീപനമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മന്ത്രി വിമർശിച്ചു. സങ്കുചിത കക്ഷിരാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും ഇത്തരം വില കുറഞ്ഞ രാഷ്ട്രീയത്തിന് പ്രതിപക്ഷം ശ്രമിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മേപ്പാടി സംഭവത്തിൽ അപർണ ഗൗരിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ എല്ലാം വ്യക്തമാണെന്നും എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം അതിലുണ്ടെന്നും അദ്ദേഹം അപറഞ്ഞു. അറസ്റ്റിലായവർ എസ് എഫ് ഐ പ്രവർത്തകർ അല്ല. കെഎസ്യു നേതാവ് അതുൽ ആണ് ഒരു പ്രതി.
ഇയാൾ ലഹരി ഉപയോഗിക്കുന്ന വീഡിയോ തൻ്റെ കൈവശം ഉണ്ടെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. എം.എസ്.എഫ് നേതാവ് റസ്മിൻ ആണ് മറ്റൊരു പ്രതി. അവരുടെ തന്നെ പോസ്റ്ററുകളിൽ ചിത്രമുൾപ്പടെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.