ADVERTISEMENT
രാജ്യത്തെ ന്യൂനപക്ഷ ഗവേഷകര്‍ക്കുള്ള ഫെലോഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷ ക്ഷേമമന്ത്രാലയം നടപ്പിലാക്കിവരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കീം നിര്‍ത്തലാക്കിയതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ അറിയിച്ചു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി യുപിഎ ഭരണകാലത്ത് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ചതാണ് മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ്. ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനായുള്ള മറ്റ് വിവിധ ഫെലോഷിപ് സ്‌കീമുകളുമായി കൂട്ടിച്ചേര്‍ന്നതുകൊണ്ടാണ് തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
ഒന്ന് മുതല്‍ എട്ട് ക്ലാസ് വരെയുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.