ADVERTISEMENT
വർഗീയ ധ്രുവീകരണത്തിൻ്റെ വിജയവും പരാജയവും ആണ് ഗുജറാത്തിലും ഹിമാചൽ പ്രദേശിലും കണ്ടതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കപ്പെട്ടു. വർഗീയ ധ്രുവീകരണ രാഷ്ട്രീയം ഭാവിയിൽ എങ്ങനെ ആയിരിക്കും എന്നതിൻ്റെ ഉദാഹരണമാണ് ഗുജറാത്തെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രളയസമയത്തടക്കം കേരളത്തിന് നൽകിയ ഭക്ഷ്യ ധാന്യത്തിന്റെ തുക കേന്ദ്രം തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമെന്നും യെച്ചൂരി തുറന്നടിച്ചു. മുൻ പതിവില്ലാത്ത നടപടിയാണിതെന്നും
ജിഎസ്ടിയിൽ നിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം പണം ഈടാക്കുന്നത് നിർത്തലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.