ADVERTISEMENT
ചോമ്പാലയിൽ പൊലീസ് സ്റ്റേഷൻ അടിച്ചു തകർക്കാൻ നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. വടകര മുക്കാളി സ്വദേശി ഷംസുദ്ധീനാ(46)ണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 505(1)(b) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
മേപ്പാടി സംഭവം; വി ഡി സതീശൻ്റെ വാദം പൊളിയുന്നു; കെ എസ് യു നേതാവ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കൈരളിന്യൂസിന്
മേപ്പാടി സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാദം പൊളിയുന്നു. അപർണ ഗൗരിയെ ആക്രമിച്ചത് കെ എസ് യു, എംഎസ് എഫ് നേതാക്കളാണെന്നും മേപ്പാടി കേസിലെ പ്രതി അതുൽ കെ എസ് യു നേതാവ് തന്നെയെന്നും വ്യക്തമായി. അതുല്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. അതുൽ കെ എസ് യു നേതാവ് ആണെന്നും മുഖ്യ പ്രതിയാണെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.