മുഖ്യമന്ത്രിത്തർക്കം പരിഹരിക്കും,ഗുജറാത്തിൽ നേരിട്ടത് കനത്ത തിരിച്ചടി; കെ.സി വേണുഗോപാൽ

ഗുജറാത്ത്,ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.

ഹിമാചൽ മുഖ്യമന്ത്രിപദത്തിനായുള്ള തർക്കം രമ്യമായി പരിഹരിക്കും. എം.എൽ.എമാരുടെ നിർദ്ദേശങ്ങളെല്ലാം കേട്ട് ഒറ്റക്കെട്ടായി തീരുമാനമെടുക്കും. ബി.ജെ.പിയിലേക്ക് ചാടേണ്ടവർ നേരത്തെ പോയതിനാൽ ഇനി ആശങ്കയുടെ ആവശ്യമില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ഗുജറാത്തിലേറ്റ കനത്ത തോൽവിയിലും വേണുഗോപാൽ പ്രതികരിച്ചു. ഫലം തിരിച്ചടി തന്നെയാണ്. ആഴത്തിലുള്ള വിശകലനം ആവശ്യമാണ്. എല്ലാ മണ്ഡലങ്ങളിലും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം തിരിച്ചടിയായെന്നും അവരുടെ ജോലി ബി.ജെ.പിയെ സഹായിക്കലാണെന്നും കെ.സി വേണുഗോപാൽ പ്രതികരിച്ചു.

സജിചെറിയാനെതിരെയുള്ള ഹർജി തള്ളിയതിലും വേണുഗോപാൽ പ്രതികരിക്കുകയുണ്ടായി. സജി ചെറിയാന്റെ പരാമർശത്തിൽ രാജ്യദ്രോഹം വ്യക്തമാണെന്നും രാജി വെപ്പിച്ച ശേഷം ഒരവസരമുണ്ടാക്കി തിരിച്ചെടുക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News