മാന്‍ദൗസ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം തയ്യാര്‍

മാന്‍ദൗസ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ചെന്നൈയില്‍ ദുരന്തനിവാരണ സേനാ സംഘം സജ്ജരായി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടാലോ സംസ്ഥാന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് ലഭിച്ചാലോ ഉടന്‍ തന്നെ എന്‍ഡിആര്‍എഫ് സംഘം ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങുമെന്ന് എന്‍ഡിആര്‍എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ഇന്നലെ രാത്രി മുതല്‍ തമിഴ്‌നാടിന്റെ വടക്കന്‍ മേഖലയില്‍ നേരിയ തോതില്‍ മഴ പെയ്യുകയാണ്.പുലര്‍ച്ചെ 5.30 വരെ 52.5 മില്ലിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പാര്‍ക്കുകളും കളിസ്ഥലങ്ങളും അടച്ചിടാന്‍ ചെന്നൈ സിവിക് ബോഡി ഉത്തരവിട്ടിരിക്കുകയാണ്.

‘ചെന്നൈയിലെ മാന്‍ദൗസ് ചുഴലിക്കാറ്റ് സാഹചര്യം നേരിടാന്‍ എന്‍ഡിആര്‍എഫ് സജ്ജമാണ് . ചെന്നൈ അഡയാര്‍ ഇന്ദ്ര നഗറിലെ എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണ്. സംസ്ഥാന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് ലഭിച്ചാല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അറിയിക്കുമെന്നും ആവശ്യമായ സ്ഥലത്തേക്ക് ഉടന്‍ നീങ്ങുകയും ചെയ്യുമെന്ന് എന്‍ഡിആര്‍എഫ് സബ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാര്‍ പറഞ്ഞു.

ബോട്ടുകള്‍ , ഹൈ വോള്‍ട്ടേജ് മോട്ടോറുകള്‍, സക്കര്‍ മെഷീനുകള്‍, കട്ടര്‍ മെഷീനുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൂക്ഷിച്ചിട്ടുണ്ടെന്നും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മാന്‍ദൗസ് ചുഴലിക്കാറ്റ് തീവ്രമാകാനുമുള്ള സാധ്യതയെ തുടര്‍ന്നാണ് ഒരുക്കങ്ങള്‍ തുടങ്ങിയത്.

മാന്‍ദൗസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് നേരത്തെ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ചെങ്കല്‍പട്ട്, വില്ലുപുരം, കാഞ്ചീപുരം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ,തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, വെല്ലൂര്‍, റാണിപ്പേട്ട, കാഞ്ചീപുരം തുടങ്ങി 12 ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News