രാജ്യത്തെ കൊവിഡ് മരണം 5.30 ലക്ഷമെന്ന് കേന്ദ്രം

രാജ്യത്ത് അഞ്ച് ലക്ഷം കവിഞ്ഞ് കോവിഡ് മരണങ്ങള്‍. ഈ മാസം 6 വരെ 5,30,633 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് കേന്ദ്ര ആരോഗ്യസഹ മന്ത്രി ഡോ.ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ അറിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിന് മറുപടിയായി രേഖാമൂലമായിരുന്നു മന്ത്രിയുടെ മറുപടി. കൊവിഡ് മരണങ്ങള്‍ക്കുള്ള ധനസഹായം സംസ്ഥാനങ്ങള്‍ നല്‍കി വരുന്നുണ്ട്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ നല്‍കണമെന്ന നിര്‍ദേശവും നല്‍കി. മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ മരണപ്പെട്ടു. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദമാന്‍ ദിയു (4), ആന്‍ഡമാന്‍ ആന്‍ഡ് നികോബാര്‍ ദ്വീപ് (129) എന്നിവിടങ്ങളിലാണ് കുറവ് മരണങ്ങള്‍ റിപ്പോര്‍ട് ചെയ്തത്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മരണനിരക്കുകള്‍ ചുവടെ
1 Andaman and Nicobar Islands 129
2 Andhra Pradesh 14733
3 Arunachal Pradesh 296
4 Assam 8035
5 Bihar 12302
6 Chandigarh 1181
7 Chhattisgarh 14146
8 Dadra and Nagar Haveli and Daman and Diu 4
9 Delhi 26519
10 Goa 4013
11 Gujarat 11043
12 Haryana 10714
13 Himachal 4213
14 Jammu and Kashmir 4785
15 Jharkhand 5331
16 Karnataka 40303
17 Kerala 71504
18 Ladakh 231
19 Lakshadweep 52
20 Madhya Pradesh 10776
21 Maharashtra 148407
22 Manipur 2149
23 Meghalaya 1624
24 Mizoram 726
25 Nagaland 782
26 Odisha 9205
27 Puducherry 1975
28 Punjab 19289
29 Rajasthan 9653
30 Sikkim 499
31 Tamil Nadu 38049
32 Telangana 4111
33 Tripura 940
34 Uttarakhand 7751
35 Uttar Pradesh 23632
36 West Bengal 21531

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News