ശ്രദ്ധ കൊലക്കേസ്; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പിതാവ്

ദില്ലിയിലെ ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് അമീൻ പൂനെവാലയ്ക്ക് വധശിക്ഷ നൽകണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാക്കർ. അഫ്താബിന്റെ രക്ഷിതാക്കളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തണമെന്നും തുടക്കത്തിൽ വളരെ സാവധാനത്തിലായിരുന്ന അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നുണ്ടെന്നും വികാസ് പറഞ്ഞു.

കുടുംബാംഗങ്ങൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി കൂടിക്കാഴ്ച നടത്തി. നീതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പിതാവ് വികാസ് പറഞ്ഞു. അതേസമയം അഫ്താബ് പൂനെവാലയുടെ കസ്റ്റഡിക്കാലാവധി 14 ദിവസം കൂടി നീട്ടി. അഫ്താബിനെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.

26 കാരിയായ ശ്രദ്ധ വാക്കറിനെ കാമുകൻ അഫ്താബ് അമീൻ പൂനാവാല (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോൾ സെന്‍റര്‍ ജീവനക്കാരായ ശ്രദ്ധയും അഫ്താബും മെയിലാണ് ദില്ലിയിലേക്ക് താമസം മാറിയത്. ഇരുവരും ലിവിങ് ടു​ഗെതർ പാർട്ണേഴ്സ് ആയിരുന്നു. തർക്കത്തെത്തുടർന്ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി. ഫ്രിഡ്ജിൽ സൂക്ഷിച്ച് 18 ദിവസത്തോളം എടുത്ത് വിവിധയിടങ്ങളില്‍ തള്ളിയെന്നാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News