ADVERTISEMENT
പ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചു വാങ്ങുകയാണ് കേന്ദ്രസർക്കാർ. അരിയുടെ വിലയായ 205.81 കോടി രൂപ അടച്ചില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ദുരന്ത നിവാരണ ഫണ്ടിൽ നിന്നോ സംസ്ഥാനത്തിന് നൽകേണ്ട ഭക്ഷ്യ സബ്സിഡിയിൽ നിന്നോ പിടിക്കുമെന്നാണ് കേന്ദ്രനിലപാട്.
ദുരിതാശ്വാസ ഫണ്ടിൽ നൽകുന്ന പണത്തിൽ ഭക്ഷ്യധാന്യങ്ങൾക്കുള്ള തുക കൂടിയുണ്ടെന്നും ഭക്ഷ്യധാന്യത്തിന്റെ പണം പിന്നീട് നൽകുമെന്ന ധാരണയിലാണ് പണം അനുവദിക്കുന്നതെന്നും പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. തീരുമാനത്തിൽ കടുത്ത എതിർപ്പ് അറിയിച്ചു സിപിഎം രംഗത്തെത്തി.
ജിഎസ്ടിയിൽനിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും പണം ഈടാക്കുന്നത് നിർത്തലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പ്രളയം ആയാലും കൊവിഡ് ആയാലും പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളെ കയ്യയച്ച് സഹായിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി പണം നൽകുന്ന കേന്ദ്ര സർക്കാർ പ്രളയകാലത്ത് ബുദ്ധിമുട്ടിയ കേരളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.