
പാലക്കാട് മാരക മയക്കുമരുന്നുമായി യുവാക്കൾ പൊലീസ് പിടിയിൽ. മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാലു പേരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നു കാറിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ട് വന്ന 150 ഗ്രാം എംഡിഎംഎ സംഘത്തിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്.
അമിതവേഗതിയിൽ വന്ന വാഹനം സംശയം തോന്നി പോലീസ് നിർത്തിച്ചപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന യുവാക്കൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കൊറിയർ രൂപത്തിൽ ഒളിപ്പിച്ച 150 ഗ്രാം എം.ഡി. എം.എ വാഹനത്തിൽ നിന്നു കണ്ടെത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി.ബി, ദിനേഷ്.എ, സജു.സി, ഷെറിൻ.കെ എന്നിവരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നാണ് യുവാക്കൾ മയക്കുമരുന്ന് വാങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here