ADVERTISEMENT
മലയാളി സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മത്സരചിത്രം അറിയിപ്പിന്റെ ആദ്യ പ്രദർശനം ശനിയാഴ്ച. ലൊക്കാർണോ മേളയിൽ പ്രദർശിപ്പിച്ച ഈ ആദ്യ മലയാള ചിത്രം ടാഗോർ തിയേറ്ററിൽ ഉച്ച കഴിഞ്ഞു 2.30 നാണ് പ്രദർശിപ്പിക്കുന്നത്.
ഡൽഹിയിലെ ഗ്ലൗസ് നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം . മികച്ച ജീവിതം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇരുവരുടെയും സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിലൂടെയാണ് കഥ വികസിക്കുന്നത്.
കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മത്സര വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ ശനിയാഴ്ച
രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മത്സര വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും .ക്ലൊണ്ടൈക്ക്,ഹൂപ്പോ ,അറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
റഷ്യ – ഉക്രൈയ്ൻ യുദ്ധത്തിന്റെ ആരംഭ കാലത്ത് ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ താമസിക്കുന്ന ഗർഭിണിയായ ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും യഥാർത്ഥ ജീവിതത്തെ ആധാരമാക്കിയാണ് മറീന എർ ഗോർബച് ചിത്രം ക്ലൊണ്ടൈക്ക് നിർമ്മിച്ചിരിക്കുന്നത്. ഇറാനിയൻ ചിത്രമായ മെഹ്ദി ഗസൻഫാരി ചിത്രം ഹൂപ്പോയുടെ ആദ്യ പ്രദർശനവും ശനിയാഴ്ചയുണ്ടാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.