ഇന്ന് ദോഹയിൽ ക്വാർട്ടർ മത്സരങ്ങൾക്കായി അർജന്റീനയും ബ്രസീലും കളിയ്ക്കാനിറങ്ങുന്നതിനു മുന്നോടിയായി പ്രിയതാരങ്ങളുടെ പേരിൽ ക്ഷേത്രത്തിൽ വെടി വഴിപാട് നടത്തിയ മലയാളി പെൺകുട്ടിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. വൻകരകൾ കടന്നും ദേശവും ഭാഷയും കടന്നും പടർന്നു കയറുന്ന ഫുട്ബോൾ ആവേശത്തിന്റെ കാഴ്ചയാണിത്.
വാണിയമ്പലം ത്രിപുരസുന്ദരി ക്ഷേത്രത്തിലാണ് പ്രിയപ്പെട്ട സൂപ്പർ തരങ്ങൾക്കായി വെടിവഴിപാട് നടത്തിയത്. നെയ്മർ വീഴാതിരിക്കാനും, മെസ്സി നന്നായി കളിക്കാനുമാണ് വഴിപാടുകൾ നടത്തിയത്.
ലോകമെങ്ങുമുള്ള എല്ലാ കളിയാരാധകരും വലിയ ആവേശത്തിലാണ്. അർജന്റീന ബ്രസീൽ സ്വപ്ന സെമിഫൈനലിനു ആരാധകർ കണ്ണിമ ചിമ്മാതെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. ഇന്നത്തെ ക്വാർട്ടർ മത്സരങ്ങളിൽ ബ്രസീൽ ക്രൊയേഷ്യോടും, നെതർലാൻഡ് അർജന്റീനയോടും ഏറ്റുമുട്ടും.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.