ADVERTISEMENT
മൂവാറ്റുപുഴ MLA മയക്കുമരുന്ന് മാഫിയക്ക് ഒത്താശ ചെയ്യുന്നെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത് ഞങ്ങളല്ല MSF ആണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ.
മൂവാറ്റുപുഴ മണ്ഡലത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ ഇലാഹിയ കോളേജില്‍ ഒരു മാസം മുന്‍പ് മയക്കുമരുന്ന് മാഫിയ സംഘം ക്യാമ്പസ്സില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചപ്പോള്‍ മാഫിയക്ക് സംരക്ഷണം കൊടുത്തത് ബഹുമാനപ്പെട്ട കുഴല്‍നാടന്‍ ആയിരുന്നത്രെ എന്നും ആര്‍ഷോ പറഞ്ഞു.
പിഎം ആര്‍ഷോ പറഞ്ഞത്: ”മൂവാറ്റുപുഴ MLA മയക്കുമരുന്ന് മാഫിയക്ക് ഒത്താശ ചെയ്യുന്നെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത് ഞങ്ങളല്ല MSF ആണ്, മൂവാറ്റുപുഴ മണ്ഡലത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ ഇലാഹിയ കോളേജില്‍ ഒരു മാസം മുന്‍പ് മയക്കുമരുന്ന് മാഫിയ സംഘം ക്യാമ്പസ്സില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചപ്പോള്‍ മാഫിയക്ക് സംരക്ഷണം കൊടുത്തത് ബഹുമാനപ്പെട്ട കുഴല്‍നാടന്‍ ആയിരുന്നത്രെ. പറയുന്നത് അവിടുത്തെ MSF ആണ്. ഇപ്പോഴും അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുഴല്‍നാടനയച്ച കത്ത് കിടപ്പുണ്ട്. ഇതുള്ളതാണോ ബഹു. മുവാറ്റുപുഴ അംഗമേ..”
ഇലാഹിയ കോളേജ് എംഎസ്എഫിന്റെ പോസ്റ്റ്: ”ഇലാഹിയ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന കൈയ്യേറ്റം ആകസ്മികമായി സംഭവിച്ചതല്ല എന്ന വളരെ കൃത്യമായി വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കറിയാം. കോളേജ് പരിസരത്തുള്ള നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കൃത്യമായി ആസൂത്രണം ചെയ്ത് ക്രിമിനലുകള്‍ വിദ്യാര്‍ഥികളെ കൈയ്യേറ്റം ചെയ്യുകയും തലയില്‍ ഇടി കട്ട വെച്ചിടിച്ച് ആയത്തില്‍ മുറിപ്പെടുത്തുകയും ചെയ്തതിനേക്കാള്‍ വലിയ മുറിവാണ് പഴയ ജെഎന്‍യു വിദ്യാര്‍ത്ഥിയായ എംഎല്‍എ മുവാറ്റുപുഴയിലെ വിദ്യാര്‍ത്ഥിക്കള്‍ക്ക് നല്‍കിയത്.
ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് ജാമ്യവകുപ്പ് ഇടാനുള്ള നിര്‍ദ്ദേശം മുവാറ്റുപുഴ പോലിസ് സ്റ്റേഷനില്‍ വിളിച്ച് തന്റെ പ്രിവില്ലേജ് ഉപയോഗപ്പെടുത്തി സംരക്ഷണവലയം തീര്‍ത്ത് കൊടുക്കുന്നത് ഗുണ്ടാ മഴക്കുമരുന്ന് സംഘത്തിനാണ് എന്ന ബോധ്യം ഉണ്ടായാല്‍ നല്ലത്. ഇന്നലെ നടന്ന സൂചന സമരം ഏത് പത്മവ്യൂഹത്തേയും തകര്‍ത്തെറിയാന്‍ കഴിവുള്ളതാണ് വിദ്യാര്‍ത്ഥി ഐക്യം എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.. നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മുവാറ്റുപുഴയിലെവിദ്യാര്‍ത്ഥികളുടെ പ്രത്യക്ഷ സമരത്തെ നേരിടാന്‍ തയ്യാറായികൊള്ളുക, ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു നേരം വെളുത്തു ഒന്നിച്ചപ്പോള്‍ എംഎല്‍എ ആയി വന്നതല്ല, അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ നിങ്ങളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നുള്ള കാര്യം മറക്കേണ്ട കാലം മറുപടി തരാതെ പോവുകയുമില്ല.”
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.