ADVERTISEMENT
മെഡിക്കല്‍ കോളേജിലെ അമ്മയുടെയും നവജാത ശിശുവിന്റെയും മരണത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. അമ്മയ്ക്കും കുഞ്ഞിനും വൈകുകയോ വിദഗ്ധ ചികിത്സയ്ക്ക് താമസമോ ഉണ്ടായിട്ടില്ല. പരിചയസമ്പന്നരായ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
അമ്മയുടയും കുഞ്ഞിന്റെയും ആരോഗ്യ വിവരങ്ങള്‍ ബന്ധുക്കളെ യഥാസമയം അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച വന്നു. പ്രസവ സമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് പുറത്തു വന്നപ്പോള്‍ ചലിക്കുകയോ കരയുകയോ ചെയ്തിരുന്നില്ലെന്നും മരിച്ച അപര്‍ണയ്ക്ക് നേരത്തെ തന്നെ ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടായിരിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
രക്തക്കുഴല്‍ ചുരുങ്ങുന്നതും ഹൃദയ പേശികള്‍ക്ക് വീക്കവും രക്തം പമ്പു ചെയ്യുന്നതിനെ ബാധിച്ചു. നട്ടെല്ലിനും പ്രശ്‌നങ്ങളുണ്ടായിരുന്നു. അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് മെഡി.കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കൈമാറി.
കൈനകരി കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ(21)യും കുഞ്ഞുമായിരുന്നു മരിച്ചത്. അപര്‍ണയുടെ പ്രസവ സമയം സീനിയര്‍ ഡോക്ടറായ തങ്കു തോമസ് കോശി ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.