കണ്ണീരോടെ മടങ്ങി ബ്രസീല്‍

ക്രൊയേഷ്യക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ 21കാരൻ റോഡ്രി​ഗോയെയാണ് ആദ്യ കിക്ക് എടുക്കാൻ ടിറ്റെ വിട്ടത്. ബ്രസീലിന്റെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന റോഡ്രി​ഗോയ്ക്ക് പന്ത് വലയിലെത്തിക്കാനായില്ല. അവസാന കിക്ക് എടുത്ത മാർക്വിഞ്ഞോസിന്റെ ശ്രമം ​ഗോൾപോസ്റ്റിൽ തട്ടിയകന്നു… ഒരിക്കൽ കൂടി ക്വാർട്ടറിൽ കാലിടറി വീണ് കാനറിപ്പട. ഖത്തറിൽ നിന്ന് കണ്ണീരോടെ മടങ്ങി നെയ്മറും സംഘവും.

കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലായി ഇത് നാലാം വട്ടമാണ് ബ്രസീൽ ക്വാർട്ടർ ഫൈനവിൽ പുറത്താവുന്നത്. തങ്ങളുടെ മറ്റൊരു നോക്കൗട്ട് മത്സരം കൂടി അധിക സമയത്തേക്കും പെനാൽറ്റിയിലേക്കും നീട്ടി ജയം പിടിച്ച് ക്രൊയേഷ്യ. മഞ്ഞയിൽ നിറഞ്ഞു നിന്ന എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തെ ഞെട്ടിച്ച് ബ്രസീലിനെ 4-2ന് പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മോഡ്രിച്ചും കൂട്ടരും സെമിയിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News