ബത്തേരി കോഴക്കേസിൽ കെ സുരേന്ദ്രൻ ശിക്ഷിക്കപ്പെടും ; പ്രസീത അഴീക്കോട്

ബത്തേരി കോഴക്കേസിൽ കെ സുരേന്ദ്രൻ ശിക്ഷിക്കപ്പെടും എന്ന് പ്രസീത അഴീക്കോട് . ശരിയായ ദിശയിലാണ് അന്വേഷണം നടന്നത് എന്നും
കെ സുരേന്ദ്രൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നും പ്രസീത അഴീക്കോട് പറഞ്ഞു .

അതോടൊപ്പം വേഗത്തിൽ കുറ്റപത്രം തയ്യാറായതിൽ സന്തോഷം ഉണ്ടെന്നും തന്റെ വെളിപ്പെടുത്തലുകൾ സത്യമെന്ന് തെളിഞ്ഞു എന്നും പ്രസീത കൂട്ടിച്ചേർത്തു . കെ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം ,തന്നെ ആർ എസ് എസ്സുകാർ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നും അവർ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News