സോഷ്യൽ മീഡിയയിൽ ലൈംഗിക ഉള്ളടക്കമുള്ള പരസ്യങ്ങൾ ; 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

സോഷ്യൽ മീഡിയയിൽ ലൈംഗിക ഉള്ളടക്കമുള്ള പരസ്യങ്ങൾ കാണിക്കുന്നത് വിലക്കണമെന്നും തന്റെ പഠനത്തെ ബാധിച്ച ഇത്തരം പരസ്യങ്ങൾ കാണിച്ചതിന് ഗൂഗിൾ ഇന്ത്യ 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി നൽകിയ ഹർജി ഏറ്റവും ക്രൂരമായ ഹർജികളിൽ ഒന്നായി കണക്കാക്കി സുപ്രീം കോടതി തള്ളി. ഹരജിക്കാരന് 25,000 രൂപ ചിലവ് ചുമത്തി.

ഹരജി നിസ്സാരമാണെന്നും ഹർജിക്കാരൻ ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ പരസ്യങ്ങൾ കാണാൻ ആരും തന്നെ നിർബന്ധിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News