തീ പാറും പോരാട്ടത്തിനിറങ്ങാൻ ഇംഗ്ലണ്ടും ഫ്രാൻസും

യൂറോപ്പിലെ തുല്ല്യശക്തികളും ചിരന്തന വൈരികളുമായ ഇംഗ്ലണ്ടും ഫ്രാൻസും ക്വാർട്ടർ പോരിനിറങ്ങുമ്പോൾ മത്സരം തീപാറിക്കുമെന്ന് ഉറപ്പാണ്. നിലവിലെ ചാമ്പ്യന്മാരാണ് ഫ്രാൻസ്. എംബപ്പേ എന്ന 23 കാരനാണ് അവരുടെ കുന്തമുന. ഓരോ കളിയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച ഫ്രാൻസ് എതിർ ടീമുകൾക്കെതിരെ അടിച്ചു കൂട്ടിയത് 10 ഗോളുകളാണ്. ഒലിവർ ജിറൗഡ്, അഡ്രിയാൻ റബിയോട്ട്,
വാബി ഖസ്‌റി എന്നിവർ മികച്ച ഫോമിലാണ്. പരാജയമറിയാതെ ക്വാർട്ടറിലേക്ക് കയറി വന്ന ടീമാണ് ഫ്രാൻസ് . എങ്കിലും ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് പൊരുതുമ്പോൾ ഈ മികവ് മതിയോ എന്നത് പ്രധാനമാണ്.

കഴിഞ്ഞ മാച്ചുകളിലെല്ലാം എംബാപ്പയുടെ ഗോളടി മികവിലും, കളി മികവിലും ജയിച്ചു വന്ന ഫ്രാൻസ് ഒരു ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനോളം കെട്ടുറപ്പ് കണ്ടെത്തിയിട്ടില്ല. എംബാപ്പയാണ് അവരുടെ പ്ലേമേക്കർ. ഗോളടിച്ചും, ഗോളടിപ്പിച്ചും മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചും കളം നിറയുന്ന എംബാപ്പയെ പൂട്ടി ഫ്രാൻസിനെ തളക്കാനാവും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ എംബാപ്പയെ പൂട്ടുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ദിദിയർ ദെഷാംപ്‌സിന്റെ ആശ്വാസവും അതാണ്.

നേരെമറിച്ച് ഇംഗ്ലണ്ട് നിര മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ടീം എന്നതിലേക്ക് എത്തിയിരിക്കുന്നു. മുന്നേറ്റ നിരയിൽ എല്ലാവരും മികച്ച ഫോമിലാണ്. സെനഗലിനെതിരെയുള്ള മാച്ചിൽ ക്യാപ്റ്റൻ കെയ്ൻ, ഹെൻഡേഴ്‌സൺ, ബുകയോ സാക എന്നിവർ സ്കോർ ചെയ്തിരുന്നു.
ഇംഗ്ലണ്ടും ഫ്രാൻസും 31 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയത്. അതിൽ പതിനേഴിലും ജയം ഇംഗ്ലണ്ടിനൊപ്പമാണ്. ഒൻപത് മാച്ചുകൾ ഫ്രാൻസ് ജയിച്ചപ്പോൾ അഞ്ച് മാച്ചുകൾ സമനിലയിൽ പിരിഞ്ഞു. ലോകകപ്പിൽ മുൻപ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോളും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ഇംഗ്ലീഷുകാർ ടൂർണമെന്റിൽ ഇതുവരെ പന്ത്രണ്ട് ഗോളുകൾ സ്‌കോർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മാച്ചുകളിലായി ഇംഗ്ലണ്ട് പരാജയം അറിഞ്ഞിട്ടില്ല. ഇംഗ്ലണ്ട് ഫ്രാൻസിനെ പരാജയപ്പെടുത്തിയാൽ അത് ചരിത്ര മുഹൂർത്തമാകും. സ്വന്തം ടീമിനെ ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലേക്ക് രണ്ടു തവണ എത്തിച്ച കോച്ച് എന്ന പദവി സൗത്ത് ഗേറ്റിനു സ്വന്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here