കോണ്‍ഗ്രസിന് ജാഗ്രതക്കുറവ്: പി കെ കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസിന് ജാഗ്രതക്കുറവുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും യുഡിഎഫിലെ അഭിവാജ്യഘടകമാണെന്നും കുഞ്ഞാലികുട്ടി എംപി മലപ്പുറത്ത് പറഞ്ഞു.

അതേസമയം, ഏകീകൃത സിവില്‍ നിയമ വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് തണുപ്പന്‍ പ്രതികരണമാണെന്ന ലീഗ് വിമര്‍ശനത്തോട് പ്രതികരിക്കാതെ വിഡി സതീശന്‍. വഹാബ് പറഞ്ഞതിനെക്കുറിച്ച് വഹാബിനോട് തന്നെ ചോദിക്കണം. രാജ്യസഭയില്‍ സ്വകാര്യബില്ലവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് എം പിമാര്‍ എതിര്‍പ്പറിയിച്ചിരുന്നുവെന്നും സതീശന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News