നാടിനെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തണം: മുഖ്യമന്ത്രി

നാടിനെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സൂക്ഷിക്കുകയും വേണം. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം പ്രസക്തിയാകുന്നത് ഇവിടെയാണ്. 140 മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഭൂമികള്‍ ഉണ്ടാക്കും. ഇതിന്റെ ഭാഗമായി ഹരിത പോഷക ഗ്രാമങ്ങള്‍ സൃഷ്ടിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ അതിരപ്പിള്ളിക്കായി 3 കോടി അനുവദിച്ചു. അടുത്ത ബജറ്റില്‍ പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ ഒരു രേഖ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News