കോട്ടയത്ത് പഞ്ചായത്ത് അംഗത്തിന് നേരെ കുറുക്കന്റെ ആക്രമണം

കോട്ടയം മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു. ഒന്നാം വാര്‍ഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനാണ് കുറുക്കന്റെ കടിയേറ്റത്. കുറുക്കന്റെ കടിയേറ്റ ജോമി തോമസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

പുലര്‍ച്ചെ അഞ്ചരയോടെ റബ്ബര്‍ വെട്ടാന്‍ ജോമി തോമസ് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. കാലിലും കൈകളിലുമായി പതിഞ്ച് ഇടങ്ങളിലാണ് കുറുക്കന്‍ കടിച്ചത്. പേവിഷബാധ ആണെന്ന സംശയത്തെ തുടര്‍ന്ന് ജോമി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി വാക്‌സിന്‍ സ്വീകരിച്ചു.

പ്രദേശത്ത് കുറുക്കന്റ സാന്നിധ്യമുണ്ടെങ്കിലും അക്രമസ്വഭാവം കാണിക്കുന്നത് ആദ്യമാണ്. എരുമേലി ഫോറസ്റ്റ് ഡിവിഷന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത കുറുക്കന്റെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News