പ്ലസ് ടുവിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളജ് എം ബി ബി എസ് ക്ലാസിലിരുന്ന സംഭവത്തിൽഅന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടര്‍ക്കാണ് നിർദ്ദേശം നല്‍കിയത്. അതേസമയം പ്രിൻസിപ്പലിൻ്റെ പരാതിയിൽ മെഡിക്കല്‍ കോളേജ്പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

എം ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത ഇല്ലാത്ത പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽകോളേജ് ഒന്നാംവർഷ വിദ്യാർത്ഥികൾക്കൊപ്പം ക്ലാസിലിരുന്ന സംഭവത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിർദ്ദേശംനല്‍കിയത്.

നാലു ദിവസമാണ് അധികൃതരറിയാതെ വിദ്യാർത്ഥിനി ക്ലാസിലിരുന്നത്. പ്രവേശന പരീക്ഷയിൽ യോഗ്യതനേടിരണ്ടാംഘട്ട അലോട്മെന്റിൽ കോളേജിലെത്തിലെത്തിയ കുട്ടികളുടെ കൂടെയായിരുന്നു യോഗ്യതയില്ലാത്ത പ്ലസ്ടുവിദ്യാർത്ഥിനിയും ക്ലാസിലിരുന്നത്. വിദ്യാർത്ഥികൾ ഒന്നിച്ചെത്തിയപ്പോൾ പ്രവേശനകാർഡ് പരിശോധിക്കാതെ പേര്ഹാജർപട്ടികയിൽ ചേർത്തിരുന്നതായാണ് അധികൃതർ വിശദീകരണം. നാലുദിവസം കഴിഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ ഹാജർപട്ടികയും പ്രവേശന രജിസ്റ്ററും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് കണക്കിൽപ്പെടാതെ വിദ്യാർത്ഥി അധികമുള്ളതായി കണ്ടെത്തുന്നത്. സംഭവത്തിൽ നിലവിൽ പ്രിൻസിപ്പലിൻ്റെ പരാതിയിൽമെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News