ഹിമാചലിലെ കോൺഗ്രസിൻ്റെ അധികാര വടംവലി തെരുവിലേക്കും

ഹിമാചലിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് നേതൃത്വം. തീരുമാനം ഹൈക്കമാൻഡിന് വിട്ടിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ മുതിർന്ന നേതാക്കൾ തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുളള വടംവലികൾ തുടരുകയാണ്.

ഹിമാചലിൽ കോൺഗ്രസ് വിജയം നേടിയിട്ടും മുതിർന്ന നേതാക്കളിൽ പലരും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചരട് വലികൾ നടത്തുന്നത് ഹൈക്കമാൻഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു..ഫലം വന്നതിനു പിന്നാലെ പ്രതിഭാസിംഗ് മുഖ്യമന്ത്രി ആകും എന്നായിരുന്നു ഉയർന്ന വാദങ്ങൾ.എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കായി സുഖ് വീന്ദർ സിംഗ് സുഖുവും മുകേഷ് അഗ്നിഹോത്രിയും പടിക്കൽ വന്നതോടെ ഹിമാചൽ കോൺഗ്രസിൽ വിള്ളലുകൾ രൂപപ്പെട്ടു.

ഹിമാചലിലെ മുൻ അനിഷേധ്യ നേതാവായിരുന്ന വീർഭദ്ര സിംഗ് നടത്തിയ പ്രവർത്തനങ്ങളും ഫലമാണ് ഭരണം തിരിച്ചു പിടിക്കാൻ ആയതെന്നും തന്റെയൊപ്പം പതിനഞ്ചോളം എംഎൽഎമാരുടെ പിന്തുണയുണ്ട് എന്നുമാണ് പ്രതിഭാസിംഗ് മുന്നോട്ടുവയ്ക്കുന്ന അവകാശവാദം.മുഖ്യമന്ത്രി സ്ഥാനത്തിനായി അല്ല താൻ മത്സരിച്ചത് എന്ന് സുഖ് വീന്ദർ സിംഗ് പറയുമ്പോഴും 23 എംഎൽഎമാർ തന്നെ പിന്തുണയ്ക്കുന്നതെന്ന അവകാശവാദവും അദ്ദേഹം ഉയർത്തുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കാരണം 4 തവണയാണ് ഇന്നലെ യോഗം മാറ്റിവച്ചത്.എഐസിസി നിയോഗിച്ച ഭൂപേഷ് ബാഗേൽ ഭൂപേന്ദ്ര ഹൂഡ എന്നിവർ താമസിച്ചിരുന്ന വസതിക്കു മുന്നിൽ പ്രതിഭാസിങ്ങിനു വേണ്ടിയുള്ള മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രവർത്തകർ ഇന്നലെ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു.

ഹൈക്കമാൻഡിന്റെ നിർണായക തീരുമാനമായിരിക്കും ഹിമാചലിൽ കോൺഗ്രസിന്റെ ഗതി നിർണയിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക്കൂടുതൽ സാധ്യതകൾ തുറക്കുന്നത് സുഖ് വീന്ദർ സിംഗിനു തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News